പച്ചപ്പ്‌

പച്ചപ്പ്‌

Saturday, September 8, 2012

അമ്മ മാത്രം ....



 അമ്മ
നീ പിച്ചവച്ചപ്പോള്‍ നിന്‍റെ കൈ പിടിച്ചതു നിന്‍റെ അമ്മ....അസുഖമായപ്പോള്‍ നിനക്കു ഉറക്കമിളച്ചു കൂട്ടിരുന്നത് അമ്മ...പിച്ചവെച്ചു വീണപ്പോള്‍ കൈ പിടിചെഴുനെല്‍പിച്ചത് അമ്മ....കരഞ്ഞപ്പോള്‍ മാറോടണച്ചു കരച്ചില്‍ മാറ്റിയത് അമ്മ .... സന്തോഷിക്കുമ്പോള്‍ നെറുകില്‍ ചുംബനങ്ങള്‍ സമ്മാനിച്ചത്‌ അമ്മ... നിന്‍റെ ജീവിതത്തില്‍ ഇന്നോളം താങ്ങും തണലുമായി നിന്നത്‌ അമ്മ ... വേദനകളില്‍ നെഞ്ചോടുചേര്‍ത്ത്‌ സമാധാനിപ്പിച്ചത് അമ്മ ......
ഒരുജന്മം മുഴുവന്‍ നിനക്കയി സമര്‍പിച്ചിട്ടും കഴിഞ്ഞില്ലല്ലോ നിനക്കു നിന്‍റെ അമ്മയേ മനസ്സിലാക്കാന്‍ ...ജീവിതത്തില്‍ എല്ലാവരും ഒറ്റപ്പെട്ടുപോകുന്ന വാര്‍ധക്യത്തില്‍  നീയും നിന്‍റെ അമ്മയേ ഒറ്റപ്പെടുതിയോ കാട്ടാളാ ..
നിന്നെ മനുഷ്യനെന്ന് വിളിക്കാന്‍ ലജ്ജ തൂനുന്നെടോ..
നിനക്കും വാര്‍ധക്യം പിടിപെടില്ലെന്നു നീ അഹങ്കരിക്കണ്ട .... നിനക്കും  വയസ്സാകും , നീയും ജീവിക്കും നിന്‍റെ ചയ്തികള്‍ക്കു ഫലം അനുഭവിക്കാന്‍ ... അപ്പോഴും നിനക്കു ആശ്വസം ഉണ്ടായേക്കാം ... കാരണം നീ ഇത്രയും ചയ്തിട്ടും നിന്‍റെ അമ്മ നിന്നെ ശഭിചില്ലല്ലോ.......ആപ്രായചിത്തം   ചെയ്യാന്‍ അപ്പോഴേക്കും നീയും കടത്തിണ്ണയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകും , നിന്‍റെ അരുമ മക്കളുടെ കൈകളാല്‍ .. ഓര്‍ക്കുക ഒരുനാള്‍ നീ നിന്‍റെ അമ്മയേ  കാണും! വാനലോകത്ത് വച്ച് ..... അപ്പോള്‍ നെഞ്ചോടു ചേര്‍ത്ത്  കെട്ടിപ്പിടിക്കാന്‍  ഓടിവരുന്ന നിന്‍റെ അമ്മയുടെ സ്നീഹത്തിനു  പകരം വെക്കാന്‍ എന്തുണ്ടാകും മനുഷ്യാ നിന്‍റെ കയ്യില്‍ ......

No comments:

Post a Comment